പാസ്റ്ററെ ആക്രമിച്ചു
തെലങ്കാനയിൽ ഹൈദരാബാദിനു സമീപം മെഡ്ചലിൽ ഭവന പ്രാർത്ഥനാ യോഗത്തിനിടെ ഒലിവ് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ വില്യം കേരിയെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദച്ചതായി റിപ്പോർട്ട്. ഒരു വൃദ്ധയായ വിധവയുടെ ക്ഷണപ്രകാരം പാസ്റ്ററും വിശ്വാസികളും പ്രാർത്ഥനയ്ക്കായി അവരുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. ചില കുടുംബാംഗങ്ങൾ യോഗത്തെ എതിർത്തതിനെ തുടർന്ന് സംഘർഷം ഉണ്ടാകുകയായിരുന്നു. അക്രമികൾ ചോദ്യം ചെയ്തുകൊണ്ട് പാസ്റ്ററുടെ മുഖത്തും മറ്റും ശക്തമായി അടിക്കുകയും നിലത്തു വീണ അദ്ദേഹത്തെ ചവിട്ടുകയും ചെയ്തു. ചർച്ചിൻ്റെ വസ്തുവകകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
പാസ്റ്റർ വില്യം കേരി 20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. തെലങ്കാന യുണൈറ്റഡ് ക്രിസ്ത്യൻസ് ആൻഡ് പാസ്റ്റേഴ്‌സ് അസോസിയേഷനും (TUCPA) മറ്റ് പ്രാദേശിക ക്രിസ്ത്യൻ സംഘടനകളും പ്രതിഷേധിക്കുകയും സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള മറ്റ് സമീപകാല സംഭവങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്തു.

