പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 54-ാമത് പ്രാർത്ഥനാ സംഗമം ഡിസംബർ 20 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന് ഓൺലൈനിൽ നടക്കും.

പാസ്റ്റർ റോജി വർഗീസ് (പയനിയർ മിഷനറി, കാസർഗോഡ്) അധ്യക്ഷത വഹിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർ അജി സി. തമ്പി (കോന്നി) മുഖ്യ സന്ദേശം നൽകുകയും അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്യും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ (മസ്കറ്റ് ) & ടീം ഗാന ശുശ്രൂഷ നയിക്കും.

2021 ജൂലൈ മുതൽ എല്ലാ മാസങ്ങളിലും സൂം മീഡിയയിലൂടെ നടത്തി വരുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥനാ കൂട്ടായ്മ അനേക മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ മുഖാന്തിരമാകുന്നു.

ID : 828 3015 0680

Password :amen