പ്രാർത്ഥനാ സംഗമം
മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 50-ാമത് പ്രാർത്ഥനാ സംഗമം ഓഗസ്റ്റ് 9 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന് ഓൺലൈനിൽ നടക്കും.
പാസ്റ്റർ റോജി വർഗീസ് (പയനിയർ മിഷനറി, കാസർഗോഡ്) അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ എം.വി വർഗീസ് (മുളക്കുഴ) വചന സന്ദേശം നൽകുകയും തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. ക്രൈസ്തവ ഗായകൻ ഫിന്നി സാമുവേൽ & ടീം ഗാന ശുശ്രൂഷ നയിക്കും.
2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടത്തിവരുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രോഗ്രാം മുഖാന്തിരം അനേകർ ക്രിസ്തുവിനെ അറിയുവാനിടയാകുന്നു.
ID : 828 3015 0680
Password :amen

