പ്രാർത്ഥനാ സംഗമം

മസ്കറ്റ്: ‘യേശുവിൻ തൃപ്പാദത്തിൽ’ 42-ാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30ന് ഓൺലൈനിൽ നടക്കും. ക്രൈസ്തവ മിഷനറിമാർ മിഷൻ അനുഭവങ്ങൾ പങ്കുവെക്കും. പാസ്റ്റർ റോജി വർഗീസ് (കാസർഗോഡ്) അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ.അരുൺ രാമകൃഷ്ണൻ (എറണാകുളം) മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021 ജൂലൈ മുതൽ എല്ലാ മാസവും സൂം മീഡിയയിൽ സംഘടിപ്പിച്ചുവരുന്ന യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ കൂട്ടായ്മയിലൂടെ അനേകർ ക്രിസ്തുവിനെ അറിയുവാൻ മുഖാന്തിരമാകുന്നു.
ID : 828 3015 0680
Password :amen