പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 41-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30ന് ഓൺലൈനിൽ നടക്കും.

പാസ്റ്റർ റോജി വർഗീസ്, കാസർഗോഡ് മിഷൻ അനുഭവങ്ങൾ പങ്കുവെക്കും. പാസ്റ്റർ ചാക്കോ തോമസ് (കർണാടക) മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും. കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകനും ഗാന രചയിതാവുമായ ബ്രദർ ഷെറിൻ ബോസ് & ടീം ഖത്തർ നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.

2021  ജൂലൈ മുതൽ സൂം പ്ലാറ്റ്ഫോമിൽ എല്ലാ മാസവും നടക്കുന്ന ഈ കൂട്ടായ്മ മുഖാന്തിരം അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നു.

ID : 828 3015 0680

Password :amen