പ്രാർത്ഥനാ സംഗമം

മസ്കറ്റ് : ‘യേശുവിൻ തൃപ്പാദത്തിൽ’ മിനിസ്ട്രിയുടെ 37-ാമത് പ്രാർത്ഥനാ സംഗമം ജൂലൈ 13 ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് (യുഎഇ) ദൈവചനം ശുശ്രൂഷിക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ ബ്രദർ ഷെറിൻ ബോസ് (ഖത്തർ) & ടീം ഗാന ശുശ്രൂഷ നയിക്കും.
2021 ൽ ആരംഭിച്ച പ്രാർത്ഥന കൂട്ടായ്മ ജൂണിൽ മൂന്ന് വർഷങ്ങൾ പിന്നിട്ടു. അതിരുകളില്ലാത്ത ദൈവസ്നേഹം ദൈവവചനത്തിലൂടെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടർമാനമായി മീറ്റിംഗ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ID : 828 3015 0680
Password :amen