പ്രാർത്ഥനാ സംഗമം
മസ്കറ്റ് : ദൈവവചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 57-ാമത് പ്രാർത്ഥനാ സംഗമം മാർച്ച് 21 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജോർജ് കുരുവിള (ചെങ്ങന്നുർ) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ സോണി ചാക്കോ (Guildford, London) മുഖ്യ സന്ദേശം നൽകും. ഫിന്നി സാമുവൽ (മസ്കറ്റ്) & ടീം ഗാന ശുശ്രൂഷ നയിക്കും.
2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ എല്ലാ മാസങ്ങളിലും നടന്നു വരുന്ന യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ കൂട്ടായ്മ മുഖാന്തരം അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നു.
ID : 828 3015 0680 Password :amen

