പ്രാർത്ഥനാ സംഗമം

മസ്കറ്റ്: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 45-ാമത് പ്രാർത്ഥനാ സംഗമം മാർച്ച് 15 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30ന് ഓൺലൈനിൽ നടക്കും.
പാസ്റ്റർ സജി എം. മാത്യു (കോട്ടയം) മുഖ്യ സന്ദേശം നൽകും. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021 ജൂലൈ മുതൽ മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്ന ഈ പ്രാർത്ഥനാ കൂട്ടായ്മയിലൂടെ അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നു.
ID : 828 3015 0680
Password :amen