പ്രാർത്ഥനാ സംഗമം

മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 46-ാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 19 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30 ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജേക്കബ് ടി. പോൾ (അടൂർ) വചനസന്ദേശം നൽകും. കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ എബി ജോൺ മസ്കറ്റ് & ടീം നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021 ജൂലൈ മുതൽ എല്ലാ മാസങ്ങളിലും സൂം മീഡിയയിലൂടെ നടത്തി വരുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥനാ കൂട്ടായ്മ അനേകർ ക്രിസ്തുവിനെ അറിയുവാൻ മുഖാന്തിരമാകുന്നു.
ID : 828 3015 0680
Password :amen