പ്രാർത്ഥനാ സംഗമം

മസ്കറ്റ് : ‘യേശുവിൻ തൃപ്പാദത്തിൽ’ മിനിസ്ട്രിയുടെ 38-ാമത് പ്രാർത്ഥനാ സംഗമം ഓഗസ്റ്റ് 17 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് നടക്കും. സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന യോഗത്തിൽ സിസ്റ്റർ ഏഞ്ചൽ എൽസാ വർഗീസ് (യു.കെ) ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ ശാമുവെൽ ഫിന്നി (മസ്കറ്റ്) & ടീം ഗാനശുശ്രൂഷ നയിക്കും.
2021-ൽ ആരംഭിച്ച പ്രാർത്ഥനാ കൂട്ടായ്മ കഴിഞ്ഞ ജൂൺ മാസത്തോടെ 3 വർഷങ്ങൾ പിന്നിട്ടു. അതിരുകളില്ലാത്ത ദൈവസ്നേഹം ദൈവവചനത്തിലൂടെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇപ്രകാരം തുടർച്ചയായി പ്രാർത്ഥനാ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്.
ID : 828 3015 0680
Password :amen