നിത്യതയിൽ

നിത്യതയിൽ

കോട്ടയം : പുതുപ്പള്ളി വെട്ടത്തുകവല കോമടത്തു സണ്ണി കോരയുടെ ഭാര്യ സാറാമ്മ സണ്ണി (63) നിത്യതയിൽ പ്രവേശിച്ചു. ന്യുമോണിയ ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡ് വുമൺസ് കൗൺസിൽ സംസ്ഥാന പ്രെസിഡന്റായിരുന്നു. സുവിശേഷ പ്രഭാഷകയും സാമൂഹിക പ്രവർത്തനങ്ങളിൽ ഉൽസാഹിയുമായിരുന്നു പരേത. കൊട്ടാരക്കര വാളകം പുലിപ്രയിൽ കുടുംബാംഗമാണ് സാറാമ്മ.

ഇന്നു വൈകിട്ട് നാല് മണി മുതൽ ഭൗതിക ശരീരം വീട്ടിൽ പൊതു ദർശനത്തിനു വെക്കും. നാളെ (ഏപ്രിൽ 4) വെള്ളിയാഴ്ച രാവിലെ 9 നു കാവാലാച്ചിറ ഐപിസി സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. 12നു സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ : ജിതിൻ കെ സണ്ണി , നിതിൻ കെ സണ്ണി. മരുമക്കൾ : മിനു ജിതിൻ, റോസിൻ നിതിൻ. കൊച്ചുമക്കൾ : രൂബേൻ, ഗസേക്ക,  റോഷേൽ, സ്കൈലി.