പാസ്റ്റർ സണ്ണി ഫിലിപ്പ് അപകടത്തിൽ മരിച്ചു

ഐപിസി റാന്നി വെസ്റ്റ് സെൻ്റർ പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) റാന്നിയ്ക്കടുത്ത് ചെല്ലക്കാട്ട് ചെത്തോങ്കരയിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. പാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ കുമളി കെ എസ്ആർടിസി സൂപ്പർഫാസ്റ്റുമായി ഇടിച്ചാണ് അപകടം. ഈ വർഷത്തെ സ്ഥലം മാറ്റത്തിൽ ആലപ്പുഴ ഈസ്റ്റ് സെൻ്ററിലേക്ക് പോകാനിരിക്കയായിരുന്നു. രണ്ടു മക്കൾ ഉണ്ട്. .വിദേശത്തു നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി എയർപോർട്ടിൽ നിന്ന് ഭവനത്തിലേക്ക് വരുന്ന വഴിയിലാണ് അപകടത്തിൽപ്പെട്ടത്. ഭാര്യയും രണ്ടു മക്കളും ഉണ്ട്.