നിര്യാതനായി
വാർത്ത: കെ.ജെ.ജോബ് വയനാട്
തൃശൂർ : പട്ടിക്കാട് എ.കെ.ജി നഗർ തണ്ണിക്കോടൻ ടി.വി. ജോയ് (64) നിര്യാതനായി. പരേതനായ മരോട്ടിച്ചാൽ തണ്ണിക്കോടൻ പൈലി വർക്കിയുടെ മകനാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു.
സംസ്‌കാരം ഇന്ന് രാവിലെ 9 ന് പട്ടിക്കാട് -ഏ.കെ.ജി നഗറിലെ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 3 ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ നടക്കും. പട്ടിക്കാട് ഐ.പി.സി. ഹൗസ് ഓഫ് പ്രയർ സഭാംഗമാണ്.
മരണം വരെ സഭാ പ്രവർത്തനങ്ങളിലും സുവിശേഷ വേലയിലും സമർപ്പണത്തോടെ മുന്നിട്ട് നിന്ന വ്യക്തിയായിരുന്നു പരേതൻ. സുവിശേഷ പ്രവർത്തകർക്കും സംഘടനകൾക്കും കൈത്താങ്ങ് നൽകിയ വ്യക്തിയായിരുന്നു. ഭാര്യ: ഷാന്റി ജോയ്. മക്കൾ: ഷാൻസി ഷിജു, ഷിൻസി റോബിൻ (ബഹറിൻ). മരുമക്കൾ: തുർക്കടപാലക്കാട്ട് പാസ്റ്റർ ഷിജു കുര്യാക്കോസ് (തിരുവാണിയൂർ), താണിക്കാട്ട് റോബിൻ കുര്യൻ (കൂട്ടാല). കൊച്ചുമക്കൾ: എസ്‌ലിൻ ഷിജു, എസ്‌വിൻ ഷിജു, ജെമിമാ റോബിൻ, ജെനിഫർ റോബിൻ. മധ്യപ്രദേശ് ജബല്‍പൂര്‍ ഐ.പി.സി. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിനോയ് കുര്യാക്കോസ് സഹോദരി പുത്രനാണ്.

