സംസ്കാരം ഒക്ടോബർ 11 ന്
കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഇല്ലിവളവ് പത്താഴക്കുഴി പരേതനായ ചാക്കോ ചാക്കോയുടെ ഭാര്യയും പുതുപ്പള്ളി തൃക്കോതമംഗലം വാഴക്കാല പാറയ്ക്കക്കുഴി കുടുംബാംഗവുമായ ശോശാമ്മ ചാക്കോ(98)യുടെ സംസ്കാരം ഒക്ടോബർ 11 ശനിയാഴ്ച.
ശനി രാവിലെ 7 മണിയോടെ മണർകാട് ഹോസ്പിറ്റലിൽ നിന്നും ഭൗതീക ശരീരം ഇല്ലിവളവ്-പര്യാത്ത് മകളുടെ ഭവനത്തിൽ കൊണ്ടുവരും. ശുശ്രൂഷകൾക്കു ശേഷം 2 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തിന്മൂട് ഐആർഎ സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും. ഇന്ത്യാ റിവൈവൽ അസംബ്ലി വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി. സാംകുട്ടി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വയനാട് മേപ്പാടിക്കു സമീപം മൂപ്പൈനാട് താമസിക്കുന്ന മകൻ പാസ്റ്റർ പി.സി ജേക്കബിനോടൊപ്പമായിരുന്നു കഴിഞ്ഞ ചില വർഷങ്ങളായി മാതാവ്. മരണത്തെ തുടർന്ന് ഭൗതീക ശരീരം സ്വദേശമായ കോട്ടയത്ത് എത്തിക്കുകയായിരുന്നു.
കോട്ടയം ജില്ലയിലെ കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ ജനറൽ സെക്രട്ടറിയും കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ് മുൻ അദ്ധ്യക്ഷനും ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യാ കൽപ്പറ്റ ചാപ്റ്റർ മുൻ പ്രസിഡൻ്റുമാണ് പാസ്റ്റർ പി.സി ജേക്കബ്. ഐ.ആർ.എ സഭയുടെ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി വരുന്നു.
മറ്റു മക്കൾ : മറിയാമ്മ, സാറാമ്മ, ഏലിയാമ്മ, അന്നമ്മ (യുഎസ്എ). മരുമക്കൾ : പൊൻകുന്നം പള്ളിനീരാക്കൽ പാസ്‌റ്റർ പി.വി ഫ്രാൻസിസ്, പരേതനായ പര്യാത്ത് പി.എ ബേബി (ഇല്ലിവളവ്), കോതകേരി-മാങ്ങാനം പി.റ്റി.ജേക്കബ്, ഷേർളി-നിലമ്പൂർ (സ്റ്റാഫ് നഴ്സ്, HML ഹോസ്പിറ്റൽ, മൂപ്പൈനാട്-വയനാട്), ഏബ്രഹാം മുരുപ്പേൽ (യു.എസ്).
ഫോൺ +917034467273

