നിത്യതയിൽ
കാസർഗോഡ്: ബൈക്ക് അപകടത്തിൽ പാസ്റ്റർ മരിച്ചു. കാസർഗോഡ് കൊന്നക്കാട് ന്യൂ ഇന്ത്യ ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജു എം.എൽ (53) ആണ് ബൈക്ക് അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. തൃശൂർ കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ പത്ത് വർഷമായി കാസർകോഡ് കേന്ദ്രമാക്കി പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ സാലി ഗുരുതരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുന്നു. ദൈവജനം പ്രാർത്ഥിക്കുക.

