പാസ്റ്റർ എം.ഓ. ശാമുവേൽ നിത്യതയിൽ

പാസ്റ്റർ എം.ഓ. ശാമുവേൽ നിത്യതയിൽ

യു.എസ് : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകൻ മാവേലിക്കര തട്ടാരമ്പലം സ്വദേശി പാസ്റ്റർ എം. ഓ. ശാമുവേൽ (66), ഫിലദൽഫ്യയിലെ സ്വവസതിയിൽ വച്ച് ജനുവരി 9 ഞായറാഴ്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ഷീണത്തെ തുടർന്ന് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അടൂർ തേപ്പുപാറ, കുമ്പനാട് ഹെബ്രോൻ, കുവൈറ്റ് പി. സി. കെ. എന്നിവിടങ്ങളിലും, ഹെബ്രോൻ ഡാളസ്, ഒറിഗൺ, സിയാറ്റിൽ, ഒക്കലഹോമ തുടങ്ങി വിവിധ സഭകളിൽ കർത്തൃശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്.
ഭാര്യ:  മറിയാമ്മ സാമുവേൽ (കൊച്ചുമോൾ)
മക്കൾ : ബെറ്റ്സി, പ്രെയ്സി, പ്രിൻസി, ഡെൻസി.
മരുമക്കൾ – പാസ്റ്റർ ബിജോയ് ജേക്കബ്, പാസ്റ്റർ ലെസ്ലി സാമുവേൽ, റ്റിന്റൊ ജോസഫ്, റയാൻ വർഗ്ഗീസ്.