നിത്യതയിൽ

കറുകച്ചാൽ: കർമ്മേൽ പെന്തക്കോസ്തു ദൈവ സഭ കൊച്ചുപറമ്പ് (ഇഞ്ചക്കുഴി) ശാലേം സഭാ മുൻ ശുശ്രൂഷകൻ കങ്ങഴ കുമ്പന്താനം കുളത്താനിയിൽ പാസ്റ്റർ കെ.വി. സണ്ണി (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു ഭവനത്തിലെ ശുശ്രൂഷകൾക്കു (രാവിലെ 11 മുതൽ) ശേഷം 3 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തിൻമൂട് സഭാ സെമിത്തേരിയിൽ നടക്കും. ശാരീരിക ക്ലേശങ്ങളാൽ രണ്ടു വർഷമായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ഇന്ത്യാ റിവൈവൽ അസംബ്ലി സഭ ട്രഷറർ പാസ്റ്റർ സാബു എം. ജോസഫിന്റെ സഹോദരി പുല്ലുകുത്തി പനന്താനം കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. മക്കൾ: പ്രതീഷ്, പ്രിന്റു. മരുമക്കൾ: ബബിത, സോബിൻ.
ഫോൺ: +917034227198