പാസ്റ്റർ കെ.വൈ. ഗീവർഗീസ് കർത്തൃസന്നിധിയിൽ

പാസ്റ്റർ കെ.വൈ. ഗീവർഗീസ് കർത്തൃസന്നിധിയിൽ

ന്യൂഡൽഹി: ഐപിസി ഹരിയാന സ്റ്റേറ്റ് മുൻ പ്രസിഡന്റും 5 പതിറ്റാണ്ടോളം ഉത്തരേന്ത്യയിൽ മിഷൻ പ്രവർത്തനങ്ങൾക്കും സഭാ സ്ഥാപനത്തിനും നേതൃത്വവും നൽകിയ പാസ്റ്റർ കെ.വൈ. ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര അറുന്നൂറ്റിമംഗലം വടക്കേതിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഗ്രന്ഥകാരൻ കൂടിയായ പാസ്റ്റർ ഗീവർഗീസ് മലയാളത്തിലും ഇംഗ്ലീഷിലുമായി നാൽപ്പത്തഞ്ചോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കർത്താവിന്റെ മടങ്ങിവരവും ലോക സംഭവങ്ങളും, അന്ത്യകാല സംഭവങ്ങൾ, മൂന്നാം ലോക മഹായുദ്ധം, സത്യോപദേശങ്ങൾ എന്നിവ മലായാളത്തിലെ പ്രധാന ഗ്രന്ഥങ്ങളിൽ ചിലതാണ്. ഭാര്യ: റോസമ്മ ഗീവർഗീസ്. മക്കൾ: ക്രിസ്റ്റീന, വിൻസന്റ്, ഫേബാ, സ്റ്റീഫൻ.