പാസ്റ്റർ രാജീവ് കെ.വി. കർത്തൃസന്നിധിയിൽ

പാസ്റ്റർ രാജീവ് കെ.വി. കർത്തൃസന്നിധിയിൽ

കോഴഞ്ചേരി: വാഹനാപകടത്തെ തുടർന്ന് വയനാട് പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശി പാസ്റ്റർ മരണമടഞ്ഞു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടുക്കി ചപ്പാത്ത് സെന്ററിലെ മാട്ടുകട്ട സഭാ ശുശ്രൂഷകനും പടിഞ്ഞാറത്തറ കൊടൂർ വർക്കി-മേരി ദമ്പതികളുടെ മകനുമായ പാസ്റ്റർ രാജീവ് കെ. വി. (42) യാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റാന്നി – കോഴഞ്ചേരി റോഡിൽ കോഴഞ്ചേരിക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു. നാളെ (17-3-2021) രാവിലെ 10-ന് ഭൗതിക ശരീരം മുളക്കുഴ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓഫീസ് അങ്കണത്തിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്കാരം മാർച്ച് 18 വ്യാഴാഴ്ച്ച ചർച്ച് ഓഫ് ഗോഡ് മാനന്തവാടി മുണ്ടകുറ്റി സഭാ സെമിത്തേരിയിൽ. ലിൻസിയാണ് ഭാര്യ. മക്കൾ: അബിയ, ആൽബിൻ . ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.