ബീഹാറിൽ മിഷനറിയായിരുന്ന പാസ്റ്റർ കെ.എം. ജെയിംസ് നിത്യതയിൽ
പാട്ന: ബീഹാറിൽ 27 വർഷമായി കിഷൻഗഞ്ച് കേന്ദ്രമായി മിഷനറിയായി പ്രവർത്തിച്ചു വരികയായിരുന്ന കിഷൻഗഞ്ച് ക്രിസ്ത്യൻ ചർച്ച് പാസ്റ്ററുമായ കെ.എം.ജെയിംസ് (51) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തൊടുപുഴ കരിങ്കുന്നം കൂവയിൽ കുടുംബാംഗമാണ്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം മെയ് 25 ചൊവ്വാഴ്ച 11 മണിക്ക് പാട്ന പിർമൊഹാനി ക്രിസ്ത്യൻ സെമിത്തേരിയിൽ. ബിന്നി ജെയിംസാണ് ഭാര്യ. മക്കൾ: ഫേലിക്സ്, അലക്സ്.

