സംസ്കാരം ശനിയാഴ്ച

വാഴൂർ : കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കൊടുങ്ങൂർ കോട്ടയ്ക്കൽ പാസ്റ്റർ കെ.ഡി മാത്യുവിൻ്റെ (85) സംസ്കാരം ഫെബ്രുവരി 1 ശനിയാഴ്ച.
ഭൗതീക ശരീരം നാളെ വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ശനി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11.30-ന് കാപ്പുകാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും. ശുശ്രൂഷകൾക്ക് ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ് റവ. ജോമോൻ ജോസഫ് നേതൃത്വം നൽകും.
കയ്യൂരി, നെടുമല, പുലിക്കുന്ന്, പരുത്തിമൂട് എന്നിവടങ്ങളിലെ സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥകളാൽ വിശ്രമ ജീവിതത്തിലായിരുന്നു.
ദൈവസഭ കേരള റീജിയൻ മുൻ ഓവർസീയർ റവ. പി.ജെ ജോസഫിൻ്റെ ഭാര്യാ സഹോദരനാണ് പാസ്റ്റർ കെ.ഡി. മാത്യു.
ഭാര്യ: തങ്കമ്മ. മക്കൾ: സാബു കെ.എം., പരേതയായ മിനി. മരുമകൾ: സെലിൻ ബാബു.