പാസ്റ്റർ കെ.സി. മാത്യൂസ് നിത്യതയിൽ : സംസ്കാരം ഇന്ന്

എറണാകുളം: ഇന്ത്യാ പെന്തക്കോസ്തു സഭയിലെ സീനിയർ ശുശ്രൂഷകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ കെ.സി. മാത്യൂസ് (91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്നു രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് ഐപിസി വടുതല സെമിത്തേരിയിൽ നടക്കും. പെരുമ്പാവൂർ (കീഴില്ലം) പെനിയേൽ ബൈബിൾ കോളജ്, ഹെബ്രോൻ ബൈബിൾ കോളജ് എന്നിവടങ്ങളിൽ അദ്ധ്യാപകനും സഭയുടെ എറണാകുളം സെന്റർ ശുശ്രൂഷകനുമായിരുന്നു. ഭാര്യ: മറിയാമ്മ മാത്യു. മക്കൾ: ഇവാ.ജോസ് മാത്യു, ജെയിംസ് മാത്യു, ജോയ്സ് ജോൺ. മരുമക്കൾ: ഷേർളി, അച്ചാമ്മ (മിനി).