നിത്യതയിൽ

റാന്നി: കൺവൻഷൻ പ്രാസംഗികനും ദി പെന്തെക്കൊസ്ത് മിഷൻ കോഴഞ്ചേരി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് കാരയ്ക്കൽ (പി.സി.തോമസ്-51) കർത്തൃസന്നിധിയിൽ. സംസ്കാരം ജൂലൈ 10 നാളെ ഉച്ചയ്ക്ക് 2ന് ടി.പി.എം റാന്നി സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.തിരുവല്ല കാരക്കൽ പുത്തൻപുരയ്ക്കൽ പരേതനായ ടി.സി.സ്കറിയ–ശോശാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്.സഹോദരങ്ങൾ: റെജി, റോയ്, ജെസി.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി എറണാകുളം, കൊട്ടാരക്കര, തിരുവല്ല, റാന്നി എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.