ഗായകൻ ജെമൽസന്റെ പിതാവ് പാസ്റ്റർ ജേക്കബ് ഫിലിപ് കർത്തൃസന്നിധിയിൽ

ഗായകൻ ജെമൽസന്റെ പിതാവ് പാസ്റ്റർ ജേക്കബ് ഫിലിപ് കർത്തൃസന്നിധിയിൽ

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ പുന്നപ്ര ഗിൽഗാൽ സഭാ ശുശ്രൂഷകനും ക്രൈസ്തവ ഗായകൻ ജെമൽസൺ പി.ജേക്കബിന്റെ പിതാവുമായ പാസ്റ്റർ ജേക്കബ് ഫിലിപ്പ് (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം ശുശ്രൂഷ മാർച്ച്‌ 26-ന് രാവിലെ 08.00ന് ഭവനത്തിൽ (പാതിരാപ്പള്ളി ഇ. എസ്. ഐ ആശുപത്രിക്ക് സമീപമുള്ള ഭാരത് പെട്രോളിയം ബങ്കിന്റെ എതിർവശം ) ആരംഭിച്ച് സംസ്ക്കാരം 11.30ന് ആലപ്പുഴ കളർകോട് (NH-66) പുന്നപ്ര -വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപമുള്ള ഐപിസി സഭാ സെമിത്തേരിയിൽ.
ഭാര്യ : മറിയാമ്മ ജേക്കബ്. ജെഫിൻ മകളാണ്.
മരുമക്കൾ : ആർ.എം അലക്സാണ്ടർ, ദീപ്തി ജെമൽസൺ.