നിത്യതയിൽ

നിത്യതയിൽ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ആരംഭകാല പ്രവർത്തകൻ പാമ്പാടി സഭ അംഗം ചേർക്കോണിൽ വീട്ടിൽ പാസ്റ്റർ സി.ജെ.ചാക്കോ (പാമ്പാടി അപ്പച്ചൻ) നിത്യതയിൽ. സംസ്കാരം ഇന്ന്.

രാവിലെ 7.30 ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 9 മണി മുതൽ പാമ്പാടി എട്ടാം മൈൽ സെന്റ് സൈമൺ ചർച്ച് (യാക്കോബ ചർച്ച്) പാരീഷ് ഹാളിൽ പൊതുദർശനം.  3 മണിക്ക് ദൈവസഭ കേരള റീജിയൻ ഇലക്കൊടിഞ്ഞി സെമിത്തേരിയിൽ സംസ്കാരം നടക്കും. ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ദൈവസഭയുടെ ആരംഭകാല പ്രവർത്തനായ പാസ്റ്റർ. സി.ജെ.ചാക്കോ പാമ്പാടി, പൂഞ്ഞാർ, മുണ്ടക്കയം, ആനിക്കാട് (മൈലടിക്കര), നിലംപൊടിഞ്ഞ, മീനടം, ഈര, പുതുപ്പള്ളി, ഇടയാർ, അയർക്കുന്നം എന്നീ സഭകളിൽ നിസ്ത്യർഹമായ സേവനം ചെയ്തു.

എട്ടാം മൈൽ ചിറക്കുഴി വീട്ടിൽ റെയ്ച്ചൽ ചാക്കോയാണ് സഹധർമ്മിണി. മക്കൾ : പാസ്റ്റർ സി.സി. ഫിലിപ്പ് (കേരളാ റീജിയൻ, അമ്പലത്തിനാംകുഴി) സി.സി.ജോസഫ്, ഏലിയാമ്മ ജോസഫ്. മരുമക്കൾ : ശാന്തമ്മ, ഏലിക്കുട്ടി, കെ.ജെ.ജോസഫ്.