നിത്യതയിൽ

എറണാകുളം: കളമശേരി ഫെയ്ത് സിറ്റി സഭയുടെ സ്ഥാപകൻ പാസ്റ്റർ പി.ആർ ബേബി (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 6.53-നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് പോർട്ട്ലാന്റിലെ വിൻസെന്റ് മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിൽ ആയിരിന്നു. ശാരീരിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി അമേരിക്കയിലെ കാലിഫോർണിയയിൽ മകനോടൊപ്പമായിരുന്നു. ഒരാഴ്ച്ച മുൻപ് അത്താഴം കഴിക്കുന്നതിനിടെ ശ്വാസതടസം ഉണ്ടായി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ഗ്രേസി ബേബി. മക്കൾ: ജിബി, ജിബു.