നിത്യതയിൽ

നിത്യതയിൽ

കോട്ടയം: ഐപിസി പീരുമേട് സെന്റർ ശുശ്രൂഷകനും ഉദയനക്ഷത്രം മാസികയുടെ പത്രാധിപനുമായിരുന്ന കോട്ടയം വേളൂർ അടിമത്ര പാസ്റ്റർ എ.എ. ഫിലിപ്പോസ് (ഉദയ നക്ഷത്രം ഫിലിപ്പോച്ചായൻ-91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ജൂൺ രണ്ടിന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചില നാളുകളായി ശ്വാസകോശ സംബന്ധമായി രോഗബാധിതനായിരുന്നു. ഭാര്യ: കട്ടപ്പന കാഞ്ചിയാർ മറ്റത്തിൽ കുടുംബാംഗം മറിയം ഏബ്രഹാം. മക്കൾ: റേയ്ച്ചൽ (കോട്ടയം), പ്രെയ്സി (തൃശൂർ), പാസ്റ്റർ ഫെയ്ത്ത് അടിമത്ര, ബിനു ഫിലിപ് അടിമത്ര (ഒക്കലഹോമ). മരുമക്കൾ: ജോയി ചെറിയാൻ, ജോൺസൺ, സിസി ഫെയ്ത്ത്, പൊന്നമ്മ.