പാസ്റ്റർ കെ.ജെ.ജോബിന്റെ മാതാവ് നിത്യതയിൽ

വയനാട്: ശാരോൻ ഫെലോഷിപ് ചർച്ച് വയനാട്-നീലഗിരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ.ജോബിന്റെ (കൽപ്പറ്റ) മാതാവും പരേതനായ പെരുമ്പനാനി ജോസഫിന്റെ ഭാര്യയുമായ റാട്ടക്കൊല്ലി കളപ്പുരയ്ക്കൽ ഏലിയാമ്മ ജോസഫ് (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 2 മണിക്ക് കുമ്പളേരി ശാരോൻ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ. ഭവനത്തിലെ ശുശ്രൂഷകൾ രാവിലെ 9-ന് ആരംഭിക്കും. മക്കൾ: കെ.ജെ.ജോസ്, പാസ്റ്റർ കെ.ജെ. ജോബ്. മരുമക്കൾ: മേരിക്കുട്ടി, ജാൻസി.