കൊടുങ്ങൂർ കൂട്ടുങ്കര മേരി ജോസഫ് നിര്യാതയായി

കൊടുങ്ങൂർ കൂട്ടുങ്കര മേരി ജോസഫ് നിര്യാതയായി

കൊടുങ്ങൂർ: 1-ാം മൈൽ കൂട്ടുങ്കര പരേതനായ കെ. ജോസഫിന്റെ ഭാര്യയും 15-ാം മൈൽ ഇൻഡ്യാ റിവൈവൽ അസംബ്ലി സഭാംഗം ബ്രദർ ബെന്നിയുടെ മാതാവുമായ മേരി ജോസഫ് (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം (രാവിലെ 9 മണി മുതൽ) 12 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തിന്മൂട് ഇൻഡ്യാ റിവൈവൽ അസംബ്ലി സഭാ സെമിത്തേരിയിൽ. പാസ്റ്റർ സാബു എം. ജോസഫ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും. മക്കൾ: ജോയി, തങ്കൻ, മോളി, ലൈല, ജോസ് (ബെന്നി). മരുമക്കൾ: സെലിൻ, ഗ്രേസി, പാപ്പച്ചൻ, സാജൻ, സുശീല.