ലേഖാ ബിജുവിന്റെ സംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച

കോട്ടയം: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട വടവാതൂർ താന്നിക്കൽ കുന്നേൽ ബിജു ജോണിന്റെ (ബിജു പാമ്പാടി-കീ ബോർഡിസ്റ്റ്) ഭാര്യ ലേഖ (47) യുടെ ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച നടക്കും. കഞ്ഞിക്കുഴി ഐപിസി സഭയുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 2 മണിക്ക് മാങ്ങാനം ചിലമ്പാറകുന്നേലുള്ള സഭാ സെമിത്തേരിയിലാണ് സംസ്കാരം നടക്കുന്നത്. പാമ്പാടി ഇലക്കൊടിഞ്ഞി കുന്നുംപുറത്ത് കുടുംബാംഗമാണ് പരേത. പാലാ മുത്തോലി ഗവ: ടെക്നിക്കൽ ഹൈസ്കൂളിലെ ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപിക ആയിരുന്നു. മക്കൾ: മീവൽ ബിജു, ഏയ്ഞ്ചൽ ബിജു.