വേദ പണ്ഡിതൻ കെ.വി.ജോൺ നിത്യതയിൽ

പത്തനാപുരം: പ്രശസ്ത വേദ പണ്ഡിതനും വ്യാഖ്യാതാവും ഗ്രന്ഥകാരനും ബ്രദറൺ സഭാ സുവിശേഷകനുമായ പത്തനാപുരം കലഞ്ഞൂർ വട്ടക്കോട്ടയിൽ സുവി. കെ.വി. ജോൺ (93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ക്രൈസ്തവ കൈരളിക്ക് വളരെ സുപരിചിതമായ ‘സങ്കീർത്തന ഭാഷ്യം’ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ്. ക്രൈസ്തവ സാഹിത്യ മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ കെ.വി.ജോണിന് 1989-ൽ സാഹിത്യ അക്കാദമിയുടെ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹോശേയ മുതൽ മലാഖി വരെയുള്ള ഗ്രന്ഥങ്ങളുടെ പ്രവചന ഭാഷ്യം, മത്തായി മുതൽ വെളിപ്പാട് വരെയുള്ള പുസ്തകങ്ങളുടെ വ്യാഖ്യാനം തുടങ്ങിയവയാണ് മറ്റ് രചനകൾ. മികവുറ്റ ബൈബിൾ ടീച്ചറും സുവിശേഷ സ്നേഹിയുമായിരുന്നു.
ഭാര്യ: സലോമി ജോൺ. മക്കൾ: ഡോ. വർഗീസ് ജോൺ, തോമസ് ജോൺ (തിരുവനന്തപുരം).