നിര്യാതനായി

നിര്യാതനായി

പെരുമ്പാവൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സഭാ അംഗം കെ.വി. ചാക്കോ (ബാബു-73) നിര്യാതനായി. സംസ്കാരം എപ്രിൽ 10 തിങ്കളാഴ്ച. ശുശ്രൂഷകൾ രാവിലെ 9.30ന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ ആരംഭിച്ച് ഉച്ചയോടെ മലമുറിയിലുള്ള ശാരോൻ ഫെല്ലോഷിപ്പ് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും. കസ്റ്റംസ് & സെൻട്രൽ എക്സൈസ് സൂപ്രണ്ടായി ദീർഘ വർഷങ്ങൾ അഹമ്മദാബാദിൽ ആയിരുന്നു. അക്കാലത്ത് അഹമ്മദാബാദ് റോയൽ ശാരോൻ ഫെലോഷിപ്പ് സഭാ അംഗമായി മാതൃകാപരമായി വിശ്വാസ ജീവിതം നയിച്ചു. സഭാ കാര്യങ്ങളിലും സുവിശേ പ്രവർത്തനങ്ങളിലും നല്ല സഹകാരിയായിരുന്നു.
ഭാര്യ:  ഇന്ത്യൻ ഡിഫൻസ് (C.S.B.O)  മുൻ ഉദ്യോഗസ്ഥ ഏലിയാമ്മ ചാക്കോ.
മക്കളും മരുമക്കളും: ബിജോയ് ചാക്കോ-ആഷാ ബിജോയ്, ബിജി-ജേക്കബ്, ബിൻസി-ഷിബു.