നിത്യതയിൽ

നിത്യതയിൽ

കണ്ണൂർ/ഇരിട്ടി: അസംബ്ലീസ് ഓഫ് ഗോഡ് സുൽത്താൻ ബത്തേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഇ.വി ജോണിൻ്റെ പിതാവും എ. ജി പെരിങ്കിരി സഭാംഗവുമായ ഇടയിലെ മുറിയിൽ എ.ജെ വർഗീസ് (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകരിലെ ഒരു കുടുംബമാണ് ഇടയിലെ മുറിയിൽ കുടുംബം. പെരിങ്കിരി അസംബ്ലീസ് ഓഫ് ഗോഡ് ഭരണ സമിതിയിൽ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും, സുവിശേഷ പ്രവർത്തനത്തിന് സജീവ പങ്കാളിയും ആയിരുന്നു. ഭാര്യ ശോശാമ്മ വർഗീസ്.

മക്കൾ: പാസ്റ്റർ ഇ. വി ജോൺ, ഡെന്നി വർഗീസ്, മേഴ്‌സി മാത്യു.

മരുമക്കൾ: ഡെയ്സി ജോൺ, നിസ്സി ഡെന്നി, മാത്യു പന്തമാക്കൽ. സംസ്കാര ശുശ്രൂഷ ജൂലൈ 1 നാളെ (ചൊവ്വാ) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് പെരിങ്കിരി സെമിത്തേരിയിൽ.