നിത്യതയിൽ
അടൂർ : മണക്കാല ഫെയ്ത്ത് തിയോളോജിക്കൽ സെമിനാരി അദ്ധ്യാപകൻ അടൂർ കരുവാറ്റ ബെന്നി ഡെയ്‌ലിൽ ഡോ. ബിജു ബെഞ്ചമിൻ (46) ഇന്നു (മെയ് 9 തിങ്കൾ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ : ലിൻസി ബിജു. മകൾ : ഷാരോൺ. സംസ്കാരം മെയ് 13-ന് വെള്ളിയാഴ്ച അടൂർ ഹോളി ക്രോസ്സ് ആശുപത്രിക്ക് സമീപമുള്ള ഫെയ്ത് ഫെലോഷിപ് ചർച്ചിൽ വെച്ച് നടക്കും.1976 ഓഗസ്റ്റ് 3ന് ജനിച്ച ഇദ്ദേഹം, മാവേലിക്കര, ബിഷപ്പ് മൂർ കോളേജിൽ നിന്നും B. A., മധുര കാമരാജ് യൂണിവേഴ്സിറ്റി യിൽ നിന്നും M. A., മണക്കാല, ഫെയ്ത് തിയോളജിക്കൽ സെമിനാര്യിൽ നിന്നും B.D., മധുര T. T. S.-ൽ നിന്നും M. Th., ജർമനി, യൂണിവേഴ്സിറ്റി ഓഫ് റെഗൻസ്ബർഗ് നിന്നും Ph. D. യും കരസ്ഥമാക്കിയിട്ടുണ്ട്.ഏക മകൾ ഷാരോൺ ആറാം ക്ലാസ്സിൽ പഠിക്കുന്നു. ഗവണ്മെന്റ് അധ്യാപികയായ ഭാര്യ ലിൻസി വടശ്ശേരിക്കര സ്വദേശി ആണ്.

