വാഹനാപകടത്തിൽ പെന്തക്കോസ്തു യുവാവിന് ദാരുണാന്ത്യം

വാഹനാപകടത്തിൽ പെന്തക്കോസ്തു യുവാവിന് ദാരുണാന്ത്യം

കുന്നംകുളം: അക്കിക്കാവ് തോലത്ത് പാസ്റ്റർ ടി.കെ. സഖറിയ-തങ്കമ്മ ദമ്പതികളുടെ മകനും സ്വകാര്യ ആംബുലൻസ് ഡ്രൈവറുമായ ബെനിസൻ ടി. സാക് (38) വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബെനിസൻ ഓടിച്ചിരുന്ന ആംബുലൻസിൽ തിരുവനന്തപുരത്തനിന്നും ആലുവയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അടൂർ-പന്തളം എം.സി.റോഡിൽ പറന്തൽ പല്ലാംകുഴി കത്തോലിക്കാ പള്ളിക്ക് സമീപം ഇന്നലെ വൈകുന്നേരം 5.30-നായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വെട്ടിപ്പൊളിച്ച് ബെനിസനെ പുറത്തെടുത്ത് ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരളത്തിലുടനീളം സൈക്കിളിൽ സഞ്ചരിച്ച് സുവിശേഷ പ്രവർത്തനം നടത്തിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്ന ബെനിസൻ വടക്കെ ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിലും സുവിശേഷ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ഭാര്യ: റിഞ്ചു. മക്കൾ: എഡ്വിൻ (4), എഡ്ജിൻ (2).