നിത്യതയിൽ

നിത്യതയിൽ

കുവൈറ്റ്: ശാരോൻ ചർച്ച് കുവൈറ്റ്
സഭാംഗം സിസ്റ്റർ അനു ഏബൽ (34)
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റിൽ
ഫർവാനിയ ദജീജിലുള്ള ജോലി
കഴിഞ്ഞ് മടങ്ങവേ ബസ്സിൽ കയറുവാൻ
വേണ്ടി റോഡ് മുറിച്ച്
കടക്കുന്നതിനിടയിൽ അതിവേഗത്തിൽ
വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവ
ഗുരുതരാവസ്ഥയിൽ ഫർവാനിയ
ഹോസ്പിറ്റിലിൽ തീവ്രപരിചരണ
വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. കുവൈറ്റ് ലുലു എക്സ്ചേഞ്ച്
സെന്ററിൽ കസ്റ്റമർ കെയർ വിഭാഗം മാനേജർ ആയിരുന്നു. കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ അലക്സ് കുട്ടി കെ.-ജോളിക്കുട്ടി ദമ്പതികളുടെ മകളാണു പരേത. കുവൈറ്റിൽ സ്റ്റാഫ്
നേഴ്സ് ആയ അഞ്ജു ബിജു
ഏകസഹോദരിയാണ്.
കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ
ഏബൽ കോട്ടേജിൽ കെ. രാജൻ-
ഏലിക്കുട്ടി രാജൻ ദമ്പതികളുടെ
മകനായ ഏബൽ രാജനാണു ഭർത്താവ്.
ദമ്പതികൾക്ക് 9 വയസ്സുള്ള ഹാരോൺ
ഏബൽ എന്ന ഒരു മകനുണ്ട്. ഭൗതിക
സംസ്കാരം പിന്നീട്.