നിത്യതയിൽ

നിത്യതയിൽ

മല്ലപ്പള്ളി/പാടിമൺ: പേക്കാവ് ഇരപ്പുങ്കൽ കുഞ്ഞുമോന്റെ (തോമസ്) ഭാര്യയും പാടിമൺ ഇന്ത്യാ റിവൈവൽ അസംബ്ലി എബെനേസർ സഭാംഗവുമായ അന്നക്കുട്ടി തോമസ് (ഏലിക്കുട്ടി-66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് എഴുമറ്റൂർ വെള്ളയിൽ ഐ.ആർ.എ. സെമിത്തേരിയിൽ നടക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് സഭാശുശ്രൂഷകൻ പാസ്റ്റർ ഷിബു ജോസഫ് നേതൃത്വം നൽകും. സെമിത്തേരിയിലെ ശുശ്രൂഷകൾ പാസ്റ്റർ സാബു എം. ജോസഫും നിർവഹിക്കും. മക്കൾ: സുജ, സുനിത, സുബിൻ. മരുമക്കൾ: ജോസ്, പ്രവീൺ, ഡാലിയ.

കൂടുതൽ വിവരങ്ങൾക്ക്: 9747459561.