നിത്യതയിൽ

പത്തനംതിട്ട: ഐപിസി എരുമക്കാട് എബനേസർ സഭാംഗവും ഐപിസി മാള സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു തോമസിൻ്റെയും, ഐപിസി പാമ്പാക്കുട സഭാ ശുശ്രൂഷകൻ പാസ്റ്റർ മോൻസി തോമസിൻ്റെയും മാതാവ് അമ്മിണി തോമസ് (81) ജൂലൈ 3ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് : താന്നിമൂട്ടിൽ പി.വി തോമസ്. മക്കൾ: പാസ്റ്റർ മോൻസി തോമസ്, മോനച്ചൻ സി.ടി, പൊന്നച്ചൻ സി.ടി, പാസ്റ്റർ ഷിബു തോമസ്, ആശ തോമസ്. മരുമക്കൾ : ആനി തോമസ്, ഷീല മോൻസി, സിജി മോനച്ചൻ, ബിന്ദു പൊന്നച്ചൻ, പ്രിൻസി ഷിബു, രെജു തോമസ്.
സംസ്കാര ശുശ്രൂഷ ജൂലൈ 6 ന് പത്തനംതിട്ട, എരുമക്കാട് ഏബനേസർ ഐപിസി ചർച്ചിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് 12.30 ന് സഭാ സെമിത്തേരിയിൽ അടക്കം ചെയ്യും.