നിത്യതയിൽ

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭയുടെ കീഴിൽ മഞ്ഞാടി സങ്കേതത്തിൽ ദീർഘ വർഷങ്ങൾ പ്രവർത്തിച്ച സുവിശേഷകയും ആമല്ലൂർ ഐപിസി എബെനേസർ സഭാംഗവുമായ ലീലാമ്മ മത്തായി (അന്നമ്മ-67) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇലന്തൂർ പൂക്കുന്നൂർ വീട്ടിൽ പരേതരായ പി.കെ. മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ്. സംസ്കാരം നാളെ 12-ന് കൊമ്പാടിയിലുള്ള സഭാ സെമിത്തേരിയിൽ നടക്കും. സഹോദരങ്ങൾ: തങ്കച്ചൻ- കുഞ്ഞൂഞ്ഞമ്മ, മേരി-പാസ്റ്റർ പി.എം. വർഗീസ്, അമ്മിണി-പരേതനായ പാസ്റ്റർ വി.റ്റി.തോമസ് (ശാരോൻ ഫെലോഷിപ്), പരേതനായ കുഞ്ഞുമോൻ, ബേബിക്കുട്ടി-ജോബി, ലില്ലി-ജോസ്. കൂട്ടു സഹോദരിമാർ: ലീലാമ്മ തോമസ്, കുഞ്ഞമ്മ (ചെങ്കോട്ട), തങ്കമ്മ വർഗീസ്