രാത്രി കർഫ്യു: ദേവാലയങ്ങൾക്കും നിയന്ത്രണം

രാത്രി കർഫ്യു: ദേവാലയങ്ങൾക്കും നിയന്ത്രണം

തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകം. പുതുവത്സരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ രാത്രി 10 മണിക്കു മുമ്പായി അവസാനിപ്പിക്കണം. രാത്രി 10 മുതൽ പുലർച്ചെ 5 വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
ആൾക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. ഹോട്ടലുകൾ, ക്ലബ്ബുകൾ, റസ്റ്ററന്റുകൾ എന്നിവി ടങ്ങളിൽ 50 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.