ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ജനറൽ ക്യാമ്പ്

കോട്ടയം: ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ സൂം പ്ലാറ്റ്ഫോമിൽ സണ്ടേസ്കൂൾ ജനറൽ ക്യാമ്പ് (Blast ’21) നടക്കും. പാസ്റ്റർ ബിജു തമ്പി ഉദ്ഘാടനം ചെയ്യും. വിവിധ പ്രോഗ്രാമുകളുമായി വൈകുന്നേരം 4 മണി മുതൽ 6 വരെ നടക്കുന്ന ക്യാമ്പിന് എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകും.