ജനറൽ ക്യാമ്പ്

ജനറൽ ക്യാമ്പ്

പായിപ്പാട്: ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച്, ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് സണ്ടേസ്കൂൾ സംയുക്ത ജനറൽ ക്യാമ്പ് 2023 ഓഗസ്റ്റ് 28 തിങ്കൾ ഉച്ച കഴിഞ്ഞ് 3 മണി മുതൽ 30 ബുധൻ വൈകിട്ട് 8.30 വരെ പായിപ്പാട് ന്യൂ ഇൻഡ്യാ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ പ്രസിഡന്റ് റവ. എൻ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഒട്ടേറെ പുതുമകൾ നിറഞ്ഞ സെഷനുകൾ കുട്ടികൾക്കും മുതിർന്നവർക്കുമായി ക്രമീകരിച്ചിട്ടുണ്ട്.

‘പുതുക്കിപണിയുക’ എന്ന ചിന്താവിഷയത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ ഡോ. ജോൺ അലക്സ്, ഡോ. പി. എം.ജോർജ്ജ്കുട്ടി, പാസ്റ്റർ എബി ഏബ്രഹാം, പാസ്റ്റർ രാജേഷ് ഏലപ്പാറ, ഇവാ. സാജു ജോൺ മാത്യു, ഡോ. ഗ്രേസ് ലാൽ, പാസ്റ്റർ റ്റി. വൈ. ജോൺസൺ, റവ. ഷാജി സി.ഡി. എന്നിവർ ക്ലാസ്സുകൾ നയിക്കും. ഗ്രൂപ്പ് ചർച്ചകൾ, കൗൺസിലിംഗ്, മിഷൻ ചലഞ്ച്, ടാലന്റ് നൈറ്റ് എന്നിവ ഈ ക്യാമ്പിന്റെ പ്രത്യേകതകളാണ്. സണ്ടേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജുമോൻ ഇ. ആർ., ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ. എ. സ്റ്റാലിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു വർക്കിംഗ് കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.