കൺവൻഷൻ

കൺവൻഷൻ

കോട്ടയം/ചിങ്ങവനം : ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഗോൾഡൻ ജൂബിലി നിറവിൽ ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും.

പാസ്റ്റർമാരായ ആർ. ഏബ്രഹാം, ഡി.മോഹൻ, ടി.എം കരുവിള, ബിജു തമ്പി,നൂറുദീൻ മുള്ള, പ്രിൻസ് തോമസ്, അനീഷ് തോമസ്, രാജേഷ് മാത്യു, രാജു എബനേസർ, ബിനു തമ്പി, ശീലാസ് മാത്യു, രഞ്ചിത്ത് ഏബ്രഹാം, ബോബൻ തോമസ്, മാർട്ടിൻ ഫിലിപ് തുടങ്ങിയവർ പ്രസംഗിക്കും. ലോർഡ്സൺ ആൻ്റണി, ജോയൽ പടവത്ത്, പ്രിൻസ് മുള്ള എന്നിവർ നയിക്കുന്ന ‘ക്രൈസ്റ്റ് ഫോർ ഇൻഡ്യാ സിങ്ങേഴ്സ് ‘ ഗാനശുശ്രൂഷ നിർവഹിക്കും.

പവർ കോൺഫറൻസ്, യൂത്ത് റിവൈവൽ മീറ്റിങ്, ലേഡീസ് സമ്മേളനം, മിഷൻ സമ്മേളനം, വൈ.പി.സി.എ & സണ്ടേസ്കൂൾ സമ്മേളനങ്ങൾ എന്നിവ നടക്കും. 11-ന് ഞായറാഴ്ച നടക്കുന്ന സഭകളുടെ സംയുക്ത സഭാ യോഗത്തോടെ കൺവൻഷൻ സമാപിക്കും.