ജനറൽ കൺവൻഷൻ
കോട്ടയം : ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 50-ാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഡി.മോഹൻ, രാജേഷ് മാത്യു, ഡോ. ജോൺ ജോസഫ്, ബിജു തമ്പി തുടങ്ങിയവർ പ്രസംഗിക്കും. പവർ കോൺഫറൻസ്, യൂത്ത് റിവൈവൽ മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, വൈ.പി.സി.എ & സണ്ടേസ്കൂൾ-മിഷൻ സമ്മേളനങ്ങൾ, സംയുക്ത ആരാധന തുടങ്ങിയവ നടക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും.

