പുസ്തക പരിചയം

പുസ്തക പരിചയം

കോട്ടയം : പ്രസിദ്ധ സുവിശേഷ പ്രസംഗകനും എഴുത്തുകാരനും കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റുമായ പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ പുതിയ പുസ്തകം ‘മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ’ ഉടൻ പ്രസിദ്ധീകരിക്കുന്നു. ദൈവഹിതത്തിനെതിരായി വളർന്നു വരുന്ന തിന്മയുടെ ശക്തി സാമ്രാജ്യത്വ രൂപം പ്രാപിച്ചു ലോകത്തിൽ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ വേദ പുസ്തക വെളിച്ചത്തിൽ അനാവരണം ചെയ്യുന്ന ഗ്രന്ഥമാണ് ‘മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ’. ആത്മീകതയുടെയും സമാധാനത്തിന്റെയും പ്രതീകമായ യെരുശലേമും അതിനു ബദലായി ഉയർന്നു വരുന്ന ബാബിലോണുമാണ് ഒരുപോലെ വളർന്നു വരുന്ന രണ്ടു പട്ടണങ്ങളായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. ദൈവ വ്യവസ്ഥയ്ക്ക് എതിരെയുള്ള ബാബേലിന്റെ നിരന്തര പോരാട്ടത്തിന്റെ ചരിത്രം അവസാനം എത്തുന്നത് മഹതിയാം ബാബിലോണിലാണ്. അതു തീവ്രതയിലെത്തുമ്പോൾ രാജാധി രാജാവായ യേശുക്രിസ്തു അവിടുത്തെ സമാധാന സാമ്രാജ്യം സ്ഥാപിക്കും. അതൊരിക്കലും അവസാനിക്കാത്തതായിരിക്കും. വിശുദ്ധ ബൈബിളിൽ നിന്നു 1578 ഉദ്ധരണികളും നിരവധി ചരിത്ര രേഖകളും ആനുകാലിക സംഭവങ്ങളും ഗ്രന്ഥകാരൻ നിരത്തുന്നു. ലോക സാമ്രാജ്യങ്ങളുടെ ചരിത്ര-ആത്മീക പഠനമായ, 350-ലധികം പേജുകളുള്ള ഈ ഗ്രന്ഥം വിശ്വാസികൾക്കും പ്രഭാഷകർക്കും വേദ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്! റവ. പി.ഐ. ഏബ്രഹാം (കാനം അച്ചൻ), ഡോ.കെ.പി. മാത്യു (ഡാളസ്), പാസ്റ്റർ ജി.ജെ അലക്സാണ്ടർ (പി.എം.ജി ചർച്ച്, തിരുവനന്തപുരം), റവ.ടി.എസ് പ്രേംകുമാർ (ഒഡീഷ), പാസ്റ്റർ തോമസ് കുര്യൻ (ഹ്യൂസ്റ്റൺ), സജി ഫിലിപ് തിരുവഞ്ചൂർ (ഗുഡ് ന്യൂസ്, കോട്ടയം) തുടങ്ങിയവരുടെ പുസ്തകാഭിപ്രായങ്ങൾ….
(പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ മറ്റു രണ്ടു ഗ്രന്ഥങ്ങൾ : സ്നേഹ സദ്യയിലെ പാറകൾ-യൂദാ ലേഖന വ്യാഖ്യാനം, മേശയിൽ നിന്നും വീണ അപ്പനുറുക്കുകൾ)

IRA PUBLICATIONS
P.B.No.10
KARUKACHAL P.O.
KOTTAYAM-686 540
KERALA

Email: irapublications6540@gmail.com
Phone # +919747459561