പ്രാർത്ഥനാ സമ്മേളനം

വയനാട്: ആഗോളതലത്തിൽ ആത്മീയ ഉണർവ്വിനായി നാഷണൽ പ്രെയർ മൂവ്മെന്റിന്റെ (എൻ.പി.എം) ആഭിമുഖ്യത്തിൽ നവംബർ 16-ന് തിരുവല്ലായിൽ തുടക്കം കുറിച്ച് കേരളത്തിലുടനീളം നടത്തുന്ന 50 ദിന പ്രാർത്ഥനാ യോഗങ്ങൾക്ക് സുൽത്താൻ ബത്തേരിയിൽ സമാപനം.
2025 ജനുവരി 4 ശനിയാഴ്ച സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ രാവിലെ 9.30 മുതൽ നടക്കുന്ന സമാപന സമ്മേളനത്തിൽ എൻ.പി.എം ചെയർമാൻ ഡോ. കെ.വി പോൾ (ഹൈദരാബാദ്) മുഖ്യസന്ദേശം നൽകും. ഇവാ. സോജൻ ദേവസ്യ, ബ്രദർ സണ്ണി എന്നിവർ നയിക്കുന്ന മലബാർ ഗോസ്പൽ മെലഡീസ് ഗാനശുശ്രൂഷ നയിക്കും.
ബത്തേരിയിലെ സമാപന സമ്മേളനത്തിന് പാസ്റ്റർമാരായ തോമസ് കെ.ബി, ഹെൻസ്വൽ ജോസഫ്, സാം തോമസ്, ഇവാ. ജോം ജോസഫ്, ഷാജി കുര്യൻ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: +919496189976, +918281233702, +919447401590
നവംബർ 16-ന് തിരുവല്ല ബഥേൽ പ്രെയർ സെൻ്ററിൽ (കാട്ടിൽ ഓഡിറ്റോറിയം) ജനറൽ കൺവീനർ പാസ്റ്റർ ജോബി വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന പ്രഥമ സമ്മേളനത്തിൽ പാസ്റ്റർ പി.ജി മാത്യൂസ് സമർപ്പണ ശുശ്രൂഷ നിർവ്വഹിച്ചു. ഡോ. കെ.വി പോൾ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകി.
കേരളത്തിലെ 14 ജില്ലകളിലും ഏഴ് ദിവസം വീതം വിവിധ സഭകളിലായി രാവിലെയും വൈകിട്ടുമായിരുന്നു പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരുന്നത്. ഓരോ ജില്ലയിലെയും സഭാ ലീഡർമാരും പ്രയർ കോ-ഓർഡിനേറ്റർമാരുമാണ് പ്രാർത്ഥനാ സെഷനുകൾ നയിക്കുന്നത്.
പാസ്റ്റർ രാജു പൂവക്കാല (ചെയർമാൻ), പാസ്റ്റർ ജോബി വർഗീസ് (ജനറൽ കൺവീനർ), അഡ്വ. ജോൺ മത്തായി (അസ്സോസിയേറ്റ് ജനറൽ കൺവീനർ), പാസ്റ്റർ ഷാജി ജോസഫ് (സെക്രട്ടറി), പാസ്റ്റർ എം. കെ. കരുണാകരൻ (പ്രയർ കൺവീനർ), പാസ്റ്റർ റ്റി.സി. ഫിലിപ്പ് (പബ്ലിസിറ്റി കൺവീനർ), ഇവാ. ജോൺ ഫിലിപ്പ് (ട്രഷറർ) എന്നിവരടങ്ങുന്ന ഹോസ്റ്റ് കമ്മിറ്റി പ്രാർത്ഥനാ യോഗങ്ങളുടെ നടത്തിപ്പുകൾക്കു നേതൃത്വം നൽകുന്നു.
ജന: കോ-ഓർഡിനേറ്ററായി പാസ്റ്റർ ഷാജി കുര്യൻ പ്രവർത്തിക്കുന്നു. Ph. 9446125936