നാഗാലാൻഡ് റിവൈവൽ ഫെസ്റ്റിവൽ

നാഗാലാൻഡ് റിവൈവൽ ഫെസ്റ്റിവൽ

https://youtu.be/jqGhulvjaxA?si=S2pZS0TnUeDGNr_D

 

ദിമാപൂർ – നാഗാലാൻഡിലെ ദിമാപൂരിൽ  ഡിസംബർ 2 മുതൽ 4 വരെ നടന്ന ക്രിസ്തീയ സമ്മേളനം വൻ ജനാവലി കൊണ്ട് ശ്രദ്ധേയമായി. നാഗാലാൻഡ് സ്റ്റേറ്റ് സ്റ്റേഡിയത്തിൽ നടന്ന ‘റിവൈവൽ ആൻഡ് ഹീലിംഗ് ഫെസ്റ്റിവൽ-2025’  എന്ന സമ്മേളനത്തിലാണ് അഭൂതപൂർവമായ ജനക്കൂട്ടം എത്തിയത്. ദി ഗേറ്റ്കീപ്പേഴ്‌സ് (The Gate keepers) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ മൾട്ടി-ഡിസിപ്ലിനറി സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന സമ്മേളനത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്. നാഗാലാൻ്റ് സംസ്ഥാനത്തിൻ്റെ ഏറ്റവും വലിയ ക്രിസ്തീയ ഉണർവ് സമ്മേളനമാണ് നടന്നതെന്ന് സംഘാടകർ പറഞ്ഞു.

നാഗാലാൻഡിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ആത്മീയ സ്വത്വത്തെ ഉണർവിലേക്ക് നയിക്കുക എന്നതായിരുന്നു റിവൈവൽ ഫെസ്റ്റിവലിൻ്റെ ലക്ഷ്യം. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോൾജ് (FOLJ- Faith, Outreach, Love, and Joy) ചർച്ചിന്റെ സീനിയർ പാസ്റ്റർ അങ്കിത് സജ്‌വാൻ ആയിരുന്നു മുഖ്യ പ്രസംഗകൻ.  വമ്പിച്ച ജനപങ്കാളിത്തത്തെ ‘ഇത് ദൈവത്തിൻ്റെ പ്രവൃത്തി’ എന്നാണ് നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെ അഭിസംബോധന ചെയ്തുകൊണ്ട് അപ്പോസ്തലൻ അങ്കിത് സജ്‌വാൻ വിശേഷിപ്പിച്ചത്. എന്നാൽ ജനക്കൂട്ടത്തിന്റെ വലിപ്പം മാത്രം നോക്കി ആത്മീയ ഉണർവിനെ നിർവചിക്കാൻ കഴിയില്ല.  വ്യക്തികളിൽ നിന്നാണ് ഉണർവ് ആരംഭിക്കേണ്ടത്. യോഗത്തിന്റെ യഥാർത്ഥ വിജയം അളക്കുന്നത് തിരക്കേറിയ സ്റ്റേഡിയമല്ല, മറിച്ച് ആളുകൾ തിരുവെഴുത്തുകളിലേക്ക് മടങ്ങുന്നുണ്ടോ എന്നതിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഉണർവ് എന്നത് ഒരു ആവേശമോ വികാരമോ അല്ലെന്നും, മറിച്ച് ദൈവവചനത്തിലൂടെ, ഉള്ളിൽ നിന്നും  ജീവിതത്തിലേക്ക് തിരിച്ചുവരുന്ന അനുഭവമാണ് ഉണർവ്.  നിങ്ങളുടെ വിശ്വാസ വ്യവസ്ഥയാണ് നിങ്ങൾ ലോകത്തെ കാണുന്ന ലെൻസ്. ആ ലെൻസ് വചനത്താൽ രൂപപ്പെടുമ്പോൾ നാഗാലാൻഡിന്റെ ഉണർവ് സംഭവിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ആത്മപ്പകച്ചർക്കൊപ്പം  പശ്ചാത്താപത്തിന്റെയും രോഗശാന്തിയുടെയും അനുഭവങ്ങളും സാക്ഷ്യങ്ങളും സമ്മേളനങ്ങളുടെ പ്രത്യേകത ആയിരുന്നു. ജനക്കൂട്ടത്തിന്മേൽ യേശുവിന്റെ പുനരുത്ഥാന ശക്തി വ്യാപരിച്ചു, സ്വർഗ്ഗം ഭൂമിയെ-ജനത്തെ സ്പർശിച്ചു, ഉണർവ് -അത് ഇനി വരികയല്ല, അത് ആരംഭിച്ചു കഴിഞ്ഞു, അത് തങ്ങൾ അനുഭവിക്കുന്നു, സുവിശേഷം പ്രസംഗിച്ചു, യേശുക്രിസ്തുവിൻ്റെ നാമത്തെ ഉയർത്തി, ഇന്ത്യയിലെ 100,000 ലധികം ആളുകൾ ഈ സമ്മേളനത്തിൽ തങ്ങളുടെ രാജ്യത്ത് ഉണർവ് ഉണ്ടാകുവാൻ യേശുവിനോട് നിലവിളിച്ചു, പ്രാർത്ഥിച്ചു, ഇത് അത്ഭുതകരമായെ ദൈവകൃപ  എന്നായിരുന്നു ജനത്തിൻ്റെ സാക്ഷ്യം.

ദിമാപൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, വളരെ പ്രതീക്ഷയോടെ പങ്കെടുക്കാൻ പാസ്റ്റർ അങ്കിത് സജ്‌വാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു, രോഗശാന്തി, ലഹരിയുടെ ആസക്തിയിൽ നിന്നുള്ള മോചനം, ആത്മീയ നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.

https://youtu.be/dajRreqMSo0?si=yqfI5bVu8nRNxui8

https://youtu.be/56xNGpDSidg?si=B-VaJE1iS1AjeECl