കൺവൻഷൻ
മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ പെന്തക്കോസ്തു ഐക്യ കൂട്ടായ്മയുടെ 19-ാമത് കൺവൻഷൻ മെയ് 13 മുതൽ 15 വരെ ഐപിസി സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ കെ.വി.ചാക്കോയുടെ അദ്ധ്യക്ഷതയിൽ എം.യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ ടി.വി. പോത്തൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. തോമസ്, ജെയ്സ് പാണ്ടനാട് എന്നിവർ വചനം പ്രസംഗിക്കും. ഫിന്നി തോമസിന്റെ നേതൃത്വത്തിൽ എം.യു.പി.എഫ് ക്വയർ ഗാനശുശ്രൂഷ നയിക്കും.

