പുസ്തക പരിചയം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി രചിച്ച ‘മേശയിൽ നിന്നും വീണ അപ്പനുറുക്കുകൾ’ എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് വിതരണത്തിനു തയ്യാറായിരിക്കുന്നു. ആനുകാലിക സംഭവങ്ങളെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് ആദ്ധ്യാത്മീക സത്യങ്ങളെ ലളിതമായ ഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്ന പ്രൗഢ ഗംഭീരമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. ദുരുപദേശങ്ങൾ, വഴി തെറ്റിക്കുന്ന നവീന ഉപദേശങ്ങൾ, അനാത്മീയ പ്രവണതകൾ തുടങ്ങിയവയ്ക്കെതിരെയുള്ള പോരാട്ടവും വിമർശനവും ബോധവത്കരണവുമൊക്കെ ഈ ഗ്രന്ഥത്തിന്റെ സവിശേഷതകളാണ്. വിശ്വാസികൾ, ദൈവ വേലക്കാർ, പ്രസംഗകർ എന്നിവർക്കെല്ലാം ഒരുപോലെ പ്രയോജനപ്രദമായ ഒരു വിശിഷ്ട കൃതി. ലേഖകന്റെ ദീർഘകാല ശുശ്രൂഷാനുഭവങ്ങൾ, വിശാലമായ വായനാനുഭവം, വിവിധ രാജ്യങ്ങളിൽ നടത്തിയിട്ടുള്ള യാത്രകൾ നൽകിയ ഉൾക്കാഴ്ചകൾ, ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന പ്രബോധനങ്ങൾ എന്നിവയെല്ലാം ഈ കൃതിക്കു കരുത്തേകുന്നു.
പുസ്തകം ആവശ്യമുള്ളവർ നേരിട്ടോ തപാലിലോ (VPP) വാങ്ങാവുന്നതാണ്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ച കഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ ഐ.ആർ.എ ഓഫീസിൽ നിന്ന് നേരിട്ടു വാങ്ങാം. 150 രൂപയാണു വില.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ പി.സി.തോമസ്
ഫോൺ : 9249280482
പാസ്റ്റർ ഷിബു ജോസഫ്
ഫോൺ : 9747459561
വിലാസം:
പി.സി.തോമസ്,
ഐ.ആർ.എ. പബ്ലിക്കേഷൻസ്,
പോസ്റ്റ് ബോക്സ് നമ്പർ 10,
കറുകച്ചാൽ പി.ഓ,
കോട്ടയം-686540, കേരള.

