മഹനേദാൻ ഫെലോഷിപ് ചർച്ച്

മഹാരാഷ്ട്ര: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹനേ ദാൻ ഫെലോഷിപ് ചർച്ച് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ പി.റ്റി വർഗീസ് നേതൃസ്ഥാനത്തു നിന്നും വിരമിച്ചു. മുപ്പത്തിമൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷമാണ് തൻ്റെ നേതൃസ്ഥാനം പുതിയ തലമുറയ്ക്കു കൈമാറി മാതൃകയായത്. ഫെബ്രുവരി 13 മുതൽ 16 വരെ ബദ്ലാപൂരിലെ ഓൾമോസ്റ്റ് ഹെവൻ കൺവൻഷൻ സെൻ്ററിൽ നടന്ന സഭയുടെ വാർഷിക കൺവൻഷനോടനുബന്ധിച്ച് 15-ന് നടന്ന പൊതുയോഗത്തിലാണ് പാസ്റ്റർ പി.റ്റിവർഗീസ് തന്റെ പദവി പുതിയ നേതൃത്വത്തിനു കൈമാറിയത്.
പുതിയ ഭരണസമിതിയിൽ പാസ്റ്റർ എബി. റ്റി മാമ്മൻ (അന്തർദേശിയ പ്രസിഡന്റ്), പാസ്റ്റർ പി. എസ് സ്കറിയ (ദേശിയ പ്രസിഡന്റ്), പാസ്റ്റർ സി. എസ് സ്കറിയ (സെക്രട്ടറി), പാസ്റ്റർ കെ. രാജൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ സജി സി. ചാക്കോ (ട്രഷറർ), പാസ്റ്റർ ലാലു റ്റി. ഡി (ജോയിൻ സെക്രട്ടറി), പാസ്റ്റർ ജോൺ മാത്യു (മിഷൻ ഡയറക്ടർ), മനേജിംഗ് കമ്മിറ്റി മെമ്പേഴ്സ് ആയി പാസ്റ്റർ പി. റ്റി വർഗ്ഗീസ്, പാസ്റ്റർ സൈമൺ കെ. സി, പാസ്റ്റർ കിഷൻ ബടോദിയാ, പാസ്റ്റർ മാത്യു പി. തോമസ്, സഹോദരന്മാരായ എം. ജി സാം, സുദർശൻ എസ്. കെ, സ്ഥിരം ക്ഷണിതാക്കളായി പാസ്റ്റർ എം. ആർ ജോൺസൺ, പാസ്റ്റർ രവികുമാർ ഹേമറെഡ്ഢി, പാസ്റ്റർ തരുൺ തോമസ്, സഹോദരന്മാരായ അനിൽ മൗര്യാ, ബ്ലെസ്സൻ വർഗ്ഗീസ്, പ്രിസ്റ്റിൻ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ശുശ്രൂഷക സമ്മേളനം, ബൈബിൾ കോളജ് ഗ്രാജുവേഷൻ എന്നിവയും നടന്നു.